India - 2025
ഗര്‍ഭഛിദ്ര ബില്‍ ലോക് സഭയില്‍: ശക്തമായ പ്രതിഷേധമറിയിച്ച് ഡീന്‍ കുര്യാക്കോസ് എംപി
03-03-2020 - Tuesday
ന്യൂഡല്‍ഹി: ഗര്‍ഭഛിദ്രം നടത്താനുള്ള അനുവദനീയ കാലയളവ് ഗര്‍ഭധാരണത്തിന് ശേഷം 24 ആഴ്ചയായി ഉയര്‍ത്തുന്ന നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്‌നന്‍സി ഭേദഗതി ബില്ല് 2020 ബില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ആണ് അവതരിപ്പിച്ചത്. നേരത്തേ കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. നിലവില്‍ ഗര്‍ഭച്ഛിദ്രം അനുവദനീയമായ കാലളയവ് 20 ആഴ്ചയായിരുന്നു. അതേസമയം ബില്ലിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പുതിയ ഗര്‍ഭഛിദ്ര നിയമം നരഹത്യയെ നിയമവിധേയമാക്കലാണെന്ന് ആരോപിച്ച് ബില്ലിന്റെ അവതരണത്തെ എതിര്‍ത്ത് ഡീന്‍ കുര്യാക്കോസ് നോട്ടീസ് നല്‍കി.
എന്നാല്‍, ഡല്‍ഹി കലാപത്തെ സംബന്ധിച്ച ലോക്‌സഭയിലെ ബഹളത്തെത്തുടര്‍ന്ന് സംസാരിക്കാനായില്ല. പുതിയ ഭേദഗതി നിയമമനുസരിച്ച് 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കുന്നതിന് നിയമസാധുത നല്‍കുന്നു. ഇത് ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ കൊലപാതകമാണ്. നിലവില്‍ ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ച എന്നുള്ളത്, 24 ആഴ്ചയാക്കി വര്‍ദ്ധിപ്പിക്കുന്നത് ഭ്രൂണഹത്യ വര്‍ദ്ധിപ്പിക്കും. 21 ആഴ്ച പ്രായമായ ഗര്‍ഭസ്ഥ ശിശുവിന് അമ്മയുടെ ശബ്ദം കേള്‍ക്കാനും തിരിച്ചറിയാനുമുള്ള ശേഷി ഉണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ കാലാവധി പൂര്‍ത്തിയാക്കിയ ഗര്‍ഭം അലസിപ്പിക്കുന്നത് ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഹനിക്കുന്നതാണ്. ഇത് ഭരണഘടനയുടെ 21ാം അനുഛേദത്തിന്റെ ലംഘനമാണെന്നും നോട്ടീസില്‍ ഡീന്‍ കുര്യാക്കോസ് ചൂണ്ടിക്കാട്ടി.
➤➤➤➤ കുരുന്നുകളുടെ രക്തം കൊണ്ട് ഭാരതത്തെ മലിനമാക്കുവാൻ നാമും കൂട്ടു നിൽക്കുകയാണോ? പ്രതികരിക്കുക. പൂര്‍ണ്ണ വളര്‍ച്ചയ്ക്ക് നാളുകള്‍ ശേഷിക്കേ ഗർഭസ്ഥ ശിശുവിനെ കീറി മുറിക്കാന്‍ അനുവാദം കൊടുക്കുന്ന നിയമത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനില്‍ ഒപ്പ് രേഖപ്പെടുത്തുക. നിവേദനത്തിൽ ഒപ്പുവെക്കുവാന്‍ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക