India - 2025

ഭരണഘടനാ അവകാശവും ദളിത് ക്രൈസ്തവരും: ഏകദിന സെമിനാര്‍ എറണാകുളം പിഒസിയില്‍

04-03-2020 - Wednesday

കൊച്ചി: കെസിബിസി എസ് സി, എസ്ടി, ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ഏകദിനസെമിനാര്‍ എറണാകുളം പിഒസിയില്‍ ഏഴിനു നടക്കും. ഭരണഘടനാ അവകാശവും ദളിത് ക്രൈസ്തവരും എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സെമിനാറിനു ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി നേതൃത്വം നല്‍കും. സെമിനാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ജയിംസ് ഇലവുങ്കല്‍ അധ്യക്ഷത വഹിക്കും.

കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. ദളിത് ക്രൈസ്തവ സംവരണം സംബന്ധിച്ചു സുപ്രീംകോടതിയില്‍ കേസ് ഫയല്‍ ചെയ്ത വ്യക്തിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഫ്രാങ്ക്‌ളിന്‍ സീസര്‍ നിലവിലുള്ള കേസിനെ സംബന്ധിച്ച് വിശദീകരിക്കും. കമ്മീഷന്‍ സെക്രട്ടറി ഫാ. ഡി. ഷാജ് കുമാര്‍, രൂപത ഡയറക്ടര്‍മാര്‍, ഡിസിഎംഎസ് സംസ്ഥാന ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

More Archives >>

Page 1 of 306