India - 2025
കൊറോണ: കത്തോലിക്കാ രൂപതകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
സ്വന്തം ലേഖകന്‍ 11-03-2020 - Wednesday
കോട്ടയം: കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അനുസരിച്ച് വിവിധ കത്തോലിക്കാ രൂപതകള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആഘോഷങ്ങളും പൊതുസമ്മേളനങ്ങളും തത്കാലം ഒഴിവാക്കും. വിശുദ്ധ കുര്‍ബാന കൈകളില്‍ സ്വീകരിക്കുക, കുരിശുവരയ്ക്കാന്‍ ഹന്നാന്‍ വെള്ളം ഒഴിവാക്കുക, സമാധാന ആശംസയില്‍ കരസ്പര്‍ശം ഒഴിവാക്കുക, വിശുദ്ധ കുരിശ്, തിരുശേഷിപ്പ്, തിരുരൂപങ്ങള്‍ ഉള്‍പ്പെടെ പൂജ്യവസ്തുക്കളില്‍ ചുംബനത്തിനും സ്പര്‍ശനത്തിനും പകരം കരംകൂപ്പി ആചാരം നടത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക