Life In Christ
പൊട്ടിക്കരഞ്ഞ് കോവിഡ് രോഗബാധിതനായ വൈദികന്റെ ക്ഷമാപണം
സ്വന്തം ലേഖകന്‍ 19-03-2020 - Thursday
വൾടിമോര്‍: അറിയാതെ പറ്റിയ പിഴവിന് കണ്ണീര്‍വാര്‍ത്തു മാപ്പു ചോദിച്ചുകൊണ്ടുള്ള സ്പാനിഷ് വൈദികന്റെ വീഡിയോ ദൃശ്യങ്ങൾ വിശ്വാസികള്‍ക്കിടയില്‍ തേങ്ങലായി മാറി. സ്‌പെയിനിലെ വൾടെമോറിലെ സെന്റ് വിൻസെന്റ് ഡി പോൾ ഇടവകയിലെ വികാരിയായ ഫാ. ഗബ്രിയേൽ ഡയസ് അസരോളയാണ് കോവിഡ് രോഗബാധയെ തുടര്‍ന്നു നിറകണ്ണുകളോടെ ക്ഷമ ചോദിച്ചു കൊണ്ടുള്ള ദൃശ്യങ്ങൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. തനിക്ക് രോഗം വന്നത് ആരിൽ നിന്നാണെന്നു അറിയില്ലായെന്നും താൻ കാരണം ആരെങ്കിലും രോഗബാധിതനായാൽ അവരോടു ക്ഷമ ചോദിക്കുന്നുവെന്നും വൈദികൻ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.
ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതിയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈയിനിലായിരിക്കവെയാണ് അദ്ദേഹം തന്റെ ഇടവക സമൂഹത്തോട് മാപ്പുപറഞ്ഞത്. വീടിനു പുറത്തേയ്ക്കു ആവശ്യമില്ലാതെ ഒരു കാരണവശാലും ഇറങ്ങരുതെന്ന് ഓര്‍മ്മിപ്പിച്ച വൈദികൻ രോഗാവസ്ഥയിൽ ആയിരിക്കുന്നവർക്കായി ആത്മീയ ശുശ്രൂഷ ചെയ്യാൻ കഴിയാതെ പോയ തന്റെ അവസ്ഥയോർത്തും ദുഃഖം പങ്കുവച്ചു. മനപൂര്‍വ്വമല്ലെങ്കിലും സംഭവിച്ച വീഴ്ച മറച്ചുവെയ്ക്കാതെ വിലാപത്തോടെയുള്ള വൈദികന്റെ ക്ഷമാപണ വീഡിയോ അനേകരുടെ കണ്ണു നിറയ്ക്കുകയാണ്. ഒന്‍പത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക