Life In Christ - 2025

പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തില്‍ ഗ്രീസ് പ്രഥമ വനിത പ്രസിഡന്‍റിന്റെ സത്യപ്രതിജ്ഞ

സ്വന്തം ലേഖകന്‍ 18-03-2020 - Wednesday

ഏദന്‍സ്: ഗ്രീസിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിത പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട എകാടെരിനി സാകെല്ലാരോപോളോ പരിശുദ്ധ ത്രീത്വത്തിന്റെ നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ഇക്കഴിഞ്ഞ മാര്‍ച്ച് 13ന് ഏദന്‍സ് മെത്രാപ്പോലീത്തയായ ഇറോണിമോസിന്റെ സാന്നിധ്യത്തില്‍ ബൈബിളില്‍ തൊട്ടായിരുന്നു സാകെല്ലാരോപോളോയുടെ സത്യപ്രതിജ്ഞ. കൊറോണ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശൂന്യമെന്ന് പറയാവുന്ന പാര്‍ലമെന്റില്‍വെച്ചായിരുന്നു ചടങ്ങെങ്കിലും മുന്‍ മന്ത്രിമാരുടെ 'മതനിരപേക്ഷ' സത്യപ്രതിജ്ഞ ചടങ്ങുകളില്‍ നിന്നു വ്യത്യസ്ഥമായി യേശുവിലുള്ള വിശ്വാസത്തെ ഉയര്‍ത്തി പിടിച്ച എകാടെരിനിയുടെ പ്രവര്‍ത്തി ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഓര്‍ത്തഡോക്സ് സഭയുടെ സുനഹദോസ് പ്രസിഡന്റ് കൂടിയായ ഇറോണിമോസ് മെത്രാപ്പോലീത്തയായിരുന്നു സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്. ഗ്രീക്ക് ഭരണഘടന അനുസരിച്ച് ദൈവനാമത്തിലായിരിക്കും സാകെല്ലാരോപോളോ സത്യപ്രതിജ്ഞ ചെയ്യുന്നതെന്ന് നേരത്തെ തന്നെ സൂചനകള്‍ ഉണ്ടായിരിന്നു. 2015-ല്‍ മുന്‍ പ്രധാനമന്ത്രിയും നിരീശ്വരവാദിയുമായ അലെക്സിസ് സിപ്രാസ് അധികാരത്തിലേറിയപ്പോള്‍ ബൈബിള്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വിസമ്മതിച്ചിരുന്നു. 2018-ല്‍ ചില മന്ത്രിമാര്‍ ഗ്രീക്ക് മന്ത്രിമാരും മതനിരപേക്ഷ സത്യപ്രതിജ്ഞ ചെയ്താണ് അധികാരത്തിലേറിയത്. ഈ പശ്ചാത്തലത്തിലാണ് സാകെല്ലാരോപൗളോയുടെ നിലപാട് വ്യത്യസ്ഥമാകുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 31