India - 2025
ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം അന്തരിച്ചു
22-03-2020 - Sunday
ചെന്നൈ: വെല്ലൂര്‍ ബിഷപ്പ് ഡോ. സൗന്ദരരാജു പെരിയനായകം എസ്ഡിബി അന്തരിച്ചു. എഴുപതു വയസ്സായിരിന്നു. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം ചെട്‌പേട്ടിലെ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവണ്ണാമലയിലെ കൊളപ്പല്ലൂരില്‍ ജനിച്ച ഇദ്ദേഹം 1970ല്‍ സലേഷ്യന്‍ സഭയില്‍ വ്രതവാഗ്ദാനം നടത്തി. 1983ല്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ നിന്നാണ് പട്ടം സ്വീകരിച്ചത്. 2006-ല്‍ വെല്ലൂര്‍ രൂപയുടെ ആറാമത്തെ ബിഷപ്പായി നിയമിതനായി.
ചെന്നൈ ലയോള കോളജില്‍നിന്ന് ധനശാസ്ത്ര എംഎ, യുകെയിലെ ഡല്‍ഹാം യൂണിവേഴ്‌സിറ്റിയില്‍നിന്നു ദൈവശാസ്ത്രത്തില്‍ എംഎ, ഭാരതിദാസന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നു ധനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എന്നിവ സന്പാദിച്ചു. തിരുപ്പത്തൂര്‍ എസ്എച്ച് കോളജില്‍ അധ്യാപകനും പ്രിന്‍സിപ്പലുമായിരുന്നു.
![](/images/close.png)