India - 2025
പ്രോലൈഫ് ദിനമായ ഇന്നു പാപ്പയോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ മതില്‍
25-03-2020 - Wednesday
കൊച്ചി: അന്തര്‍ദേശിയ പ്രോലൈഫ് ദിനമായ ഇന്നു ഫ്രാന്‍സിസ് പാപ്പായോടൊപ്പം കേരളത്തിലും പ്രാര്‍ത്ഥനയുടെ സ്‌നേഹമതില്‍ രൂപംകൊള്ളും. പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും ദിനമായിട്ടാണ് ഇന്നു കെസിബിസി പ്രോലൈഫ് സമിതി ആചരിക്കുന്നത്. പ്രോലൈഫ് കുടുംബങ്ങള്‍ ഇന്നത്തെ ദിവസം മുഴുവന്‍ ഭവനങ്ങളില്‍ ഉപവസിച്ചു പ്രാര്‍ത്ഥിക്കും. ഇന്നു വൈകുന്നേരം നാലരയ്ക്കു ലോകം മുഴുവനിലുമുള്ള കാത്തോലിക്ക വിശ്വാസികള്‍ സാര്‍വത്രിക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലും. പാപ്പയോടൊപ്പം കേരളത്തിലെ മുഴുവന്‍ വിശ്വാസികളും പ്രാര്‍ത്ഥനയില്‍ പങ്കുചേരണമെന്നു കെസിബിസിയും ആഹ്വാനം ചെയ്തിരുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക