Life In Christ - 2025
'ബൈബിൾ വായിച്ചിട്ടില്ല, പക്ഷേ ഇപ്പോള്‍ അറിയാം അതില്‍ സ്നേഹം മാത്രമാണ്': കെസിബിസി നടപടിയില്‍ ഹൈന്ദവ യുവതിയുടെ കമന്‍റ് ശ്രദ്ധയാകര്‍ഷിക്കുന്നു
പ്രവാചക ശബ്ദം 25-03-2020 - Wednesday
കൊച്ചി: കോവിഡ് പ്രതിരോധത്തിന് കത്തോലിക്ക സഭയുടെ കീഴിലുള്ള ആശുപത്രികള്‍ വിട്ടുതരാന്‍ സന്നദ്ധമാണെന്ന കെസിബിസിയുടെ തീരുമാനത്തിന് പിന്നാലെ ഹൈന്ദവ യുവതിയുടെ പ്രതികരണം ശ്രദ്ധയാകര്‍ഷിക്കുന്നു. ബൈബിൾ താന്‍ വായിച്ചിട്ടില്ലായെന്നും പക്ഷേ അതിൽ എന്താണുള്ളതെന്ന് ഇപ്പോൾ തനിക്ക് പറയാനാകുമെന്നും അത് സ്നേഹം മാത്രമാണെന്നുമാണ് സുജിത എന്ന യുവതിയുടെ കമന്‍റ്. ആശുപത്രികൾ വിട്ടുനൽകാനുള്ള സന്നദ്ധത അറിയിച്ച കത്തോലിക്കാസഭയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ച സന്ദേശത്തിന്റെ കമന്റ് സെക്ഷനിലാണ് യുവതി ശ്രദ്ധേയമായ ലഘു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കമന്‍റ് ഇങ്ങനെ, "ഏറെ സന്തോഷവും അഭിമാനവും തോന്നുന്നു. അടിയന്തിര ഘട്ടത്തിൽ സർക്കാരിനും ജനങ്ങൾക്കും പിന്തുണ നൽകിയ സഭക്ക് അഭിനന്ദനങ്ങൾ. അവസരത്തിനൊത്ത് ഉയരുകയും ഏറ്റവും ഉചിതവും ശ്ലാഘനീയവുമായ തീരുമാനം കൈകൊണ്ട സഭാ നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ കരുതലിന്, സ്‌നേഹത്തിന്, കാരുണ്യത്തിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. സഭാദ്ധ്യക്ഷൻ മാർ ജോർജ് ആലഞ്ചേരിക്ക് അഭിനന്ദനങ്ങൾ. ഞാൻ ഒരിക്കലും വായിച്ചിട്ടില്ലാത്ത ആ പുസ്തകത്തിൽ (ബൈബിൾ ) എന്താണുള്ളതെന്ന് ഇപ്പോൾ എനിക്കു പറയാൻ പറ്റും. ഞാൻ പറയട്ടെ ‘സ്‌നേഹം, സ്‌നേഹം മാത്രം". നൂറോളം ആളുകളാണ് യുവതിയുടെ കമന്‍റ് ലൈക്ക് ചെയ്തിരിക്കുന്നത്. നല്ല വാക്കുകള്‍ക്ക് നന്ദിയെന്നും ബൈബിള്‍ ഒരിക്കലെങ്കിലും വായിക്കുവാന്‍ ശ്രമിക്കണമെന്നും നിരവധി പേര്‍ റിപ്ലേ കമന്‍റും ചെയ്യുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക