Life In Christ - 2025

ഫറവോയെ അതിജീവിച്ചപ്പോലെ ദൈവ സഹായത്താല്‍ കൊറോണയെ മറികടക്കും: ഇസ്രായേൽ പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ 30-03-2020 - Monday

ടെല്‍ അവീവ്: ദൈവീക സഹായത്താലാണ് തങ്ങൾ ഫറവോയെ അതിജീവിച്ചതെന്നും അതേ ദൈവ സഹായത്താൽ തങ്ങൾ കൊറോണ വ്യാപനത്തെ മറികടക്കുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിലാണ്, ഇസ്രായേൽ പ്രധാനമന്ത്രി തന്റെ ദൈവ വിശ്വാസവും പ്രതീക്ഷയും പങ്കുവെച്ചത്. നിയമാവര്‍ത്തന പുസ്തകം നാലാം അധ്യായത്തിലെ "അതിനാല്‍, നിങ്ങള്‍ പ്രത്യേകം ശ്രദ്‌ധിക്കുവിൻ" എന്ന വാക്യം ഉദ്ധരിച്ച അദ്ദേഹം ഈ ദിവസങ്ങളില്‍ എല്ലാവരും ഭവനങ്ങളിൽ തന്നെ കഴിയണമെന്ന് ആവശ്യപ്പെട്ടു. ഭവനങ്ങളില്‍ കഴിയുക എന്നതാണ് പ്രസ്തുത വാക്യത്തിന്റെ പ്രമേയമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ചരിത്രത്തിൽ ഉണ്ടായ മറ്റ് പകർച്ചവ്യാധികളുടെ സമയത്ത് യഹൂദജനം അഭയാർത്ഥികളായാണ് പലരാജ്യങ്ങളിലും കഴിഞ്ഞിരുന്നത്. ഇന്ന് സ്വന്തമായി ഒരു രാജ്യമുണ്ട്. ഒത്തൊരുമ വേണ്ട സമയമാണിത്. ബുധനാഴ്ച വൈകുന്നേരം മുതൽ വസന്തകാലമായ നീസാൻ മാസം ആരംഭിക്കുകയാണ്. ഇതേ ദിവസം തന്നെയാണ് ഇസ്രായേൽജനം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഈജിപ്തിൽ നിന്നും പലായനം ആരംഭിച്ചത്. ഫറവോയെ പോലും അതിജീവിച്ച് ഇസ്രായേൽജനം നടത്തിയ യാത്രയുടെ ഓർമ്മകൾ തങ്ങൾക്ക് പ്രതീക്ഷയും, ശക്തിയും പകരുന്നുണ്ട്. കൊറോണക്കെതിരെ നടത്തുന്ന പോരാട്ടം ക്ലേശകരമാണെങ്കിലും, ദൈവ സഹായത്താലും, ജനങ്ങളുടെ പിന്തുണയാലും പോരാട്ടത്തിൽ തങ്ങൾ വിജയിക്കുമെന്നു പ്രധാനമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Posted by Pravachaka Sabdam on 

More Archives >>

Page 1 of 33