Life In Christ - 2025

കോവിഡ് പ്രതിരോധത്തിന് സജീവമായി ഇടപെടാന്‍ കോണ്‍ഗ്രിഗേഷന്‍ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം

സ്വന്തം ലേഖകന്‍ 01-04-2020 - Wednesday

കൊച്ചി: കത്തോലിക്കാ സഭയിലെ സന്യാസ സമൂഹങ്ങളിലെ വിവിധങ്ങളായ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യങ്ങളുള്ള എഴുപതിനായിരത്തോളം സന്യാസിനികളോടും സന്യാസികളോടും സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ കോൺഗ്രിഗേഷനുകളുടെ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം. മാനവവിഭവശേഷിക്ക് പുറമേ സന്യാസ സമൂഹങ്ങളുടെ സ്ഥാപനങ്ങളും സാമ്പത്തികവും സമയവും ഗവൺമെന്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ മഹാമാരിക്കെതിരെ പൊരുതുവാൻ വിട്ടുകൊടുക്കണമെന്നും കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെ‌സി‌എം‌എസ്) നിർദേശമുണ്ട്. ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിട്ടുക്കൊടുത്തതിന് പിന്നാലെയാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം ഏറ്റെടുത്തു കോണ്‍ഗ്രിഗേഷനുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുന്നത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 33