Arts - 2024

360° വിര്‍ച്വല്‍ റിയാലിറ്റിയില്‍ വത്തിക്കാന്‍ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാം

സ്വന്തം ലേഖകന്‍ 03-04-2020 - Friday

റോം: ലോകമെങ്ങുമുള്ള ലോക്ക് ഡൌണ്‍ പശ്ചാത്തലത്തില്‍ വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശനത്തിന് ഡിജിറ്റല്‍ സാധ്യത ഓര്‍മ്മിപ്പിച്ച് മ്യൂസിയം ഡയറക്ടര്‍ ബാര്‍ബര യത്തെയുടെ പ്രസ്താവന. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം വത്തിക്കാന്‍ മ്യൂസിയം അടച്ചിരിക്കയാണെങ്കിലും വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ആര്‍ക്കും വത്തിക്കാന്‍റെ വിഖ്യാതമായ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാനാവുമെന്ന് അവര്‍ അറിയിച്ചു. മാര്‍ച്ച് 31നു ഇറക്കിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്കുള്ള നവ സാങ്കേതിക വിദ്യ വഴിയുള്ള സന്ദര്‍ശനത്തിനുള്ള കാര്യം ബാര്‍ബര യത്തെ ഓര്‍മ്മിപ്പിച്ചത്.

മൈക്കിളാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേളയും, നവോത്ഥനാകാലത്തെ വിസ്മയമായ റാഫേലിന്‍റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്‍റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കവരെ എത്തുന്ന വിശ്വത്തര കലാശില്പങ്ങളുടെയും, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഓണ്‍ലൈന്‍ ശേഖരമാണ് സൗജന്യമായി വത്തിക്കാന്‍ ലഭ്യമാക്കിയിരിക്കുന്നത്.

വിര്‍ച്വല്‍ റിയാലിറ്റിയില്‍ മ്യൂസിയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 13