Life In Christ - 2025

നിര്‍ണ്ണായകം, വ്യാഴാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കുവാന്‍ ഹൂസ്റ്റണ്‍ മേയറുടെ ആഹ്വാനം

സ്വന്തം ലേഖകന്‍ 06-04-2020 - Monday

ഹൂസ്റ്റണ്‍: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 9 വ്യാഴാഴ്ച പ്രാര്‍ത്ഥനാ ദിനമായി ആചരിക്കണമെന്ന് അമേരിക്കന്‍ മേയര്‍ സില്‍വസ്റ്റര്‍ ടര്‍ണര്‍. എല്ലാകാര്യങ്ങളും നടക്കുന്നുണ്ടെങ്കിലും നന്ദി അര്‍പ്പിക്കേണ്ടതായ പല കാര്യങ്ങളും ഉണ്ടെന്നും, പ്രാര്‍ത്ഥനാപരമായ ദൗത്യങ്ങളെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും ഹൂസ്റ്റണിന്റെ മേയറായ സില്‍വസ്റ്റര്‍ ടര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് ഭീതി ഉയരുന്ന പശ്ചാത്തലത്തിലാണ് മേയര്‍ പ്രാര്‍ത്ഥന ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്. നഗരത്തില്‍ കോവിഡ് പ്രതിസന്ധി അതിന്റെ ഉന്നതിയിയിലേക്ക് പോയിക്കൊണ്ടിരിക്കുന്നതിനാല്‍ അടുത്ത ഏതാനും ആഴ്ചകള്‍ നിര്‍ണ്ണായകമാണെന്ന് മേയര്‍ പറഞ്ഞു.

“നമ്മള്‍ കൊടുങ്കാറ്റിലാണ്, അടുത്ത ഏതാനും ആഴ്ചകള്‍ നമ്മള്‍ ഇതേ കൊടുങ്കാറ്റില്‍ത്തന്നെ ആയിരിക്കും, നമ്മളെ സംബന്ധിച്ചിടത്തോളം ഇതൊരു നിര്‍ണ്ണായക പ്രതിസന്ധിയാണ്”. മേയര്‍ ടര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണക്കെതിരെ ദൈവവിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗമായ എഡ്വാര്‍ഡ് പൊള്ളാര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. ഏത് മതവിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഒരേ നഗരവാസികളെന്ന നിലയില്‍ ദൈവവിശ്വാസത്തില്‍ ഒരുമിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നു അദ്ദേഹം പറഞ്ഞു. ഇതുവരെ അറുന്നൂറോളം കൊറോണ കേസുകളാണ് ഹൂസ്റ്റണില്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 34