Life In Christ - 2024

കൊറോണയുടെ വിടുതലിനായി പ്രാര്‍ത്ഥിക്കണം, ദിവസവും ദേവാലയ മണികള്‍ മുഴക്കണം: അമേരിക്കൻ മേയർ

സ്വന്തം ലേഖകന്‍ 04-04-2020 - Saturday

മൗണ്ട് അയ്‌റി: കൊറോണ പടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധിയില്‍ നിന്നുള്ള വിടുതലിനായി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ദിവസവും പള്ളിമണികള്‍ മുഴക്കണമെന്നും അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലെ മൗണ്ട് അയ്‌റി നഗരത്തിലെ മേയര്‍ ഡേവിഡ് റോവ് അഭ്യര്‍ത്ഥിച്ചു. നഗരത്തിലും, കൗണ്ടിയിലും ഉടനീളമുള്ള ദേവാലയങ്ങള്‍ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് രണ്ടു മിനിറ്റ് നേരത്തേക്ക് പള്ളിമണികള്‍ തുടര്‍ച്ചയായി മുഴക്കണമെന്നാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച മേയര്‍ ഡേവിഡ് റോവ് പുറത്തുവിട്ട അഭ്യര്‍ത്ഥനയില്‍ സൂചിപ്പിക്കുന്നത്.

കൊറോണക്കെതിരെ ദൈവത്തെ വിളിച്ചപേക്ഷിക്കുവാനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ദേവാലയ മണികള്‍ മുഴക്കുന്നത് കൊണ്ടു ഉദ്ദേശിക്കുന്നതെന്ന് മേയര്‍ വ്യക്തമാക്കി. മണിനാദം കേള്‍ക്കുന്നവര്‍, തങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ഓര്‍മ്മിക്കണമെന്നും, സ്വന്തം രക്ഷക്കും, നഗരത്തിനും കൗണ്ടിക്കും സംസ്ഥാനത്തിനും രാഷ്ട്രത്തിനും വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

താന്‍ ഭരണഘടനയെ ബഹുമാനിക്കുന്നുവെന്നും, ഭരണഘടനയും മതവും തമ്മില്‍ ഇടകലര്‍ത്തുവാന്‍ ശ്രമിക്കുകയല്ല. ഇതൊരു അപകടകരമായ സമയമാണ്. കൊറോണക്കെതിരെ ഒരുമിച്ച് തുഴയുന്ന ഈ അവസരത്തില്‍ വൈറസിനെ കീഴ്പ്പെടുത്തുവാന്‍ ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ട കടമ സകലര്‍ക്കുണ്ടെന്നും മേയറിന്റെ അഭ്യര്‍ത്ഥനയില്‍ പറയുന്നു. അതേസമയം നിരീശ്വരവാദി സംഘടനയായ ‘ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍’ മേയറിന്റെ അഭ്യര്‍ത്ഥനക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന പിന്‍വലിക്കണമെന്നാണ് നിരീശ്വരവാദികളുടെ ആവശ്യം.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 34