News - 2025
വത്തിക്കാനില്‍ പാപ്പയുടെ പെസഹ ബലി രാത്രി 9.30ന്: പ്രവാചകശബ്ദത്തില്‍ തത്സമയം
സ്വന്തം ലേഖകന്‍ 08-04-2020 - Wednesday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് പാപ്പയുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന പെസഹ ബലി ഇന്ത്യന്‍ സമയം രാത്രി 9.30നു ( റോമിലെ സമയം വൈകുന്നേരം 6 മണി) ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തില്‍ ലോകത്തെ അടിയന്തരാവസ്ഥ മാനിച്ചുകൊണ്ടു ജനപങ്കാളിത്തമില്ലാതെയാണ് പാപ്പ ദിവ്യബലി അര്‍പ്പിക്കുന്നത്. വത്തിക്കാനില്‍ നടക്കുന്ന പെസഹ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജില്‍ ലഭ്യമാകുന്നതാണ്.
മാര്‍ച്ച് 27ന് മഹാമാരിയുടെ നിവാരണത്തിനായി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടന്ന പ്രാര്‍ത്ഥനയ്ക്കായി റോമിലെ സാന്‍ മര്‍ചേലോയുടെ ദേവാലയത്തില്‍നിന്നും കൊണ്ടുവന്ന പുരാതന അത്ഭുത കുരിശു രൂപവും, മേരി മേജര്‍ ബസിലിക്കയില്‍ നിന്നു കൊണ്ടുവന്ന ദൈവമാതാവിന്‍റെ ചിത്രവും ഇന്നു അടക്കമുള്ള വിശുദ്ധവാര തിരുക്കര്‍മ്മങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കുന്നുണ്ട്. അതേസമയം അടിയന്തിരാവസ്ഥയ്ക്കു ശേഷം റോമാരൂപതയിലെ വൈദികര്‍ക്കൊപ്പം ഫ്രാന്‍സിസ് പാപ്പ സമൂഹബലിയര്‍പ്പണം നടത്തുമെന്ന്‍ വത്തിക്കാന്‍ വ്യക്തമാക്കി.