News - 2024

മൊസാംബിക്കിൽ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണം: അപലപിച്ച് പ്രാദേശിക മെത്രാൻ

സ്വന്തം ലേഖകന്‍ 08-04-2020 - Wednesday

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിലെ, മോസിംബോ ഡാ പ്രേയ പട്ടണത്തിന് നേരെ ഇസ്ളാമിക ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണം. ക്രൈസ്തവര്‍ ന്യൂനപക്ഷമായ പട്ടണത്തിൽ ആക്രമണം നടത്തി നിയന്ത്രണം കൈക്കലാക്കിയ തീവ്രവാദികള്‍ ഇസ്ളാമിക പതാക ഉയര്‍ത്തി. സർക്കാർ കെട്ടിടങ്ങളിലും, ജയിലുകളിലുമടക്കം ഇരച്ചുകയറി ജയിലുകളിൽ കഴിഞ്ഞിരുന്ന തടവുപുള്ളികളെ തീവ്രവാദികള്‍ മോചിപ്പിച്ചിട്ടുമുണ്ട്. സംഭവത്തെ അപലപിച്ചുകൊണ്ട് പെമ്പ രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ലൂയിസ് ഫെർണാൺഡോ ലിസ്ബോയ രംഗത്ത് വന്നു.

തീവ്രവാദികൾക്ക് അവർക്കിഷ്ടമുള്ള പോലെ പട്ടണത്തിൽ അഴിഞ്ഞാടാൻ അവസരം ലഭിച്ചുവെന്നും ആക്രമണകാരികളുടെ എണ്ണം കൂടുതലായതിനാൽ നിരവധി പട്ടാളക്കാർ സ്ഥലത്തുനിന്നും രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ഉണ്ടായതെന്നും ക്രൈസ്തവ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് ബിഷപ്പ് പറഞ്ഞു. തിരിച്ചുവരും എന്നുള്ള സന്ദേശം നൽകിയാണ് അവര്‍ മടങ്ങിയത്. ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യത്തെ പറ്റി കത്തോലിക്കാസഭയ്ക്ക് കടുത്ത ആശങ്കയുണ്ട്. എന്നാൽ ജനങ്ങളോടൊപ്പമാണ് സഭ എപ്പോഴും നിലനില്‍ക്കുന്നത്. ബിഷപ്പ് പറഞ്ഞു. രാഷ്ട്രീയ അരക്ഷിതാവസ്ഥ നിലനിൽക്കുന്ന ഉത്തര മൊസാംബിക്കിൽ ഇതുവരെ ഗ്രാമപ്രദേശങ്ങൾ മാത്രമായിരുന്നു ഇസ്ലാമിക തീവ്രവാദികളുടെ ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ പട്ടണങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 538