News - 2024

വത്തിക്കാനിലെ ഓശാന തിരുക്കര്‍മ്മങ്ങള്‍ 2.30 മുതല്‍: പ്രവാചകശബ്ദത്തില്‍ തത്സമയം

സ്വന്തം ലേഖകന്‍ 05-04-2020 - Sunday

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന ഓശാന തിരുക്കര്‍മ്മങ്ങള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30നു (റോം സമയം രാവിലെ 11 മണിക്ക്) ആരംഭിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കുന്ന ശുശ്രൂഷകള്‍ ജനപങ്കാളിത്തമില്ലാതെയാണ് നടത്തുന്നത്. പരിപാടിയുടെ തത്സമയ സംപ്രേക്ഷണം വത്തിക്കാന്‍ മീഡിയ ജനങ്ങളിലേക്ക് എത്തിക്കും. പ്രവാചകശബ്ദത്തിന്റെ ഫേസ്ബുക്ക് പേജിലും 2.25 മുതല്‍ തത്സമയ സംപ്രേക്ഷണം ലഭ്യമാക്കുന്നുണ്ട്.

കൊറോണ പശ്ചാത്തലത്തില്‍ വിശുദ്ധ വാരത്തില്‍ ആഗോള കത്തോലിക്ക ദേവാലയങ്ങളില്‍ ശുശ്രൂഷ നടത്തുന്നതിനെ പറ്റി വത്തിക്കാന്‍ നേരത്തെ ഡിക്രി പുറത്തിറക്കിയിരിന്നു. വിശുദ്ധവാരത്തിലെ തിരുകര്‍മ്മങ്ങളില്‍ തത്സമയം പങ്കുചേരാന്‍ മാധ്യമസൗകര്യങ്ങള്‍ ഇല്ലാത്തവര്‍ക്കും ദേവാലയങ്ങളിലെ തിരുക്കര്‍മ്മങ്ങളുടെ സമയം മനസ്സിലാക്കി, അവയില്‍ ആത്മനാ പങ്കെടുത്ത് ആത്മീയനുഭവവും അനുഗ്രഹങ്ങളും സ്വായത്തമാക്കാന്‍ സാധിക്കുമെന്ന് മാര്‍ച്ച് 26നു പുറത്തിറക്കിയ ഡിക്രിയില്‍ വത്തിക്കാന്‍ ആരാധനക്രമ കാര്യങ്ങള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ കുറിച്ചിരിന്നു.

More Archives >>

Page 1 of 538