India - 2025
പീഡാനുഭവത്തിനു അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നു ഈസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു: പിണറായി വിജയന്‍
പ്രവാചക ശബ്ദം 12-04-2020 - Sunday
ഈസ്റ്റർ അതിജീവനത്തിന്റെ സന്ദേശമാണ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് പീഡാനുഭവത്തിനും അപ്പുറം അതിജീവനത്തിന്റേതായ പ്രഭാതം ഉണ്ടെന്നാണ് ഈസ്റ്റർ സന്ദേശം പഠിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്. ലോകം കൊവിഡ് എന്ന പീഡാനുനഭവത്തിലൂടെ കടന്നുപോകുന്ന ഘട്ടമാണിത്. ഈ യാതനയുടെ ഘട്ടത്തെ അതിജീവിക്കാനുള്ള കരുത്തുകൂടിയാണ് ഈസ്റ്റർ നമുക്ക് പകരുന്നത്. വൈഷമ്യത്തിന്റെതായ ഘട്ടമാണെങ്കിലും എല്ലാവർക്കും ഈസ്റ്റർ ആശംസ നേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.