News - 2025
വടക്കന്‍ അറേബ്യയുടെ പ്രിയ ഇടയന് വിട: ബിഷപ്പ് കാമിലോ ബല്ലിന്‍ കാലം ചെയ്തു
സ്വന്തം ലേഖകന്‍ 13-04-2020 - Monday
കുവൈറ്റ്: വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്‍ കാലം ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അന്ത്യം. 76 വയസ്സുള്ള അദ്ദേഹം കഴിഞ്ഞ ഏതാനും നാളുകളായി ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വടക്കന്‍ അറേബ്യയിലെ ആയിരകണക്കിനു മലയാളികള്‍ക്കും ഇതര ദേശങ്ങളില്‍ നിന്നുള്ളവര്‍ക്കും ഏറെ പ്രിയങ്കരനായിരിന്നു ബിഷപ്പ് കാമിലോ. ഇ മെയില്‍ വഴി വിശ്വാസികളുടെ തിരുസഭ സംബന്ധമായ സംശയങ്ങള്‍ വളരെ വ്യക്തതയോടെ ദൂരീകരിച്ചിരിന്ന അപൂര്‍വ്വം ബിഷപ്പുമാരില്‍ ഒരാള്‍ കൂടിയായിരിന്നു അദ്ദേഹം.
1944 ജൂണ്‍ 24നു പാദുവായിലെ ഫൊന്‍റാണിവയിലായിരിന്നു ബിഷപ്പ് കാമിലോയുടെ ജനനം. കംബോനി മിഷ്ണറി സംഭാംഗമായി 1969-ല്‍ അദ്ദേഹം തിരുപ്പട്ടം സ്വീകരിച്ചു. 2005 ജൂലൈയില്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ അദ്ദേഹത്തെ കുവൈറ്റ് അപ്പസ്തോലിക് വികാറായി ഉയര്‍ത്തി. 2005 ആഗസ്റ്റ് രണ്ടിന് അദ്ദേഹം ദൌത്യമേറ്റെടുത്തു. 2011 മെയ് 31നു വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാറായി അദ്ദേഹത്തെ പരിശുദ്ധ സിംഹാസനം നിയമിക്കുകയായിരിന്നു. ബിഷപ്പിന്റെ മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക