News - 2025

ആ ഫോണ്‍ കോള്‍ പാപ്പയുടേതല്ലായിരിന്നു: സിസ്റ്റര്‍ എയ്ഞ്ചലിന്റെ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ 14-04-2020 - Tuesday

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയില്‍ നിന്നു ഫോണ്‍ കോള്‍ ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് ഇറ്റലിയിലെ ലൊംബാര്‍ഡിയായില്‍ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റര്‍ എയ്ഞ്ചൽ ബിപെന്ദു. സഹപ്രവര്‍ത്തകന്‍റെ ഫോണില്‍ നിന്നു ആരോ കബളിപ്പിച്ചതായിരിന്നുവെന്നും പാപ്പ ഫോണ്‍ ചെയ്തിട്ടില്ലായെന്നും സിസ്റ്റര്‍ ഇന്നു വെളിപ്പെടുത്തി. നേരത്തെ 'കാത്തലിക് ന്യൂസ് ഏജന്‍സി' അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കഴിഞ്ഞ ദുഃഖ ശനി സിസ്റ്റര്‍ക്ക് പാപ്പയില്‍ നിന്നു ഫോണ്‍ കോള്‍ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരിന്നു. ഇത് ഉദ്ധരിച്ച് പ്രവാചകശബ്ദത്തിലും വാര്‍ത്ത നല്‍കിയിരിന്നു.

എന്നാല്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞ ദിവസം ഇതേ നമ്പറില്‍ നിന്ന്‍ കോള്‍ ലഭിച്ചപ്പോള്‍ തട്ടിപ്പ് തിരിച്ചറിയുകയായിരിന്നുവെന്നാണ് പറയുന്നത്. നമ്പറിന് ഉടമയായ സഹപ്രവര്‍ത്തകനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫോണ്‍ കോള്‍ ലഭിച്ച ദിവസം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഫോണ്‍ നഷ്ട്ടപ്പെട്ടിരിന്നുവെന്നും ഞായറാഴ്ചയാണ് കണ്ടെത്തിയതെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വിഷയത്തില്‍ ചെറിയ ഒരു അന്വേഷണം നടത്തുവാനാണ് തീരുമാനമെന്നും സിസ്റ്റര്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ വന്നതോടെ കാത്തലിക് ന്യൂസ് ഏജന്‍സി വാര്‍ത്ത പിന്‍വലിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ പ്രവാചകശബ്ദത്തില്‍ വന്ന വാര്‍ത്തയും പിന്‍വലിക്കുന്നു. വായനക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

More Archives >>

Page 1 of 540