India - 2024

പോലീസ് സേനയുടെ ത്യാഗത്തെ അനുമോദിച്ച് മാർ ജോസഫ് കല്ലറങ്ങാട്ട്

15-04-2020 - Wednesday

പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ പോലീസ് സേനയുടെ കഠിന ത്യാഗത്തിന് നന്ദി അറിയിച്ച് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പാലാ ടൗണിലെ പോലീസ് എയിഡ് പോസ്റ്റിലെത്തി. പാലാ രൂപതയിലെ എസ്എംവൈഎം - കെസിവൈഎം യുവതീയുവാക്കൾ വിവിധ യൂണിറ്റുകളിൽ അവരവരുടെ വീടുകളിൽ നിർമിച്ച മാസ്ക്കുകൾ പോലീസുകാർക്ക് കൈമാറി. പാലാ എസ് ഐ ഷാജി സെബാസ്റ്റ്യൻ, എ എസ് ഐ ബിനോയി തോമസ് എന്നിവർ ഏറ്റുവാങ്ങി. പാലാ രൂപതയുടെയും യുവജന പ്രസ്ഥാനത്തിന്റെയും പ്രോത്സാഹനങ്ങൾക്ക് പോലീസ് അധികൃതർ നന്ദി അറിയിച്ചു.

രൂപതയുടെ ആഭിമുഖ്യത്തിൽ വിവിധ യൂണിറ്റുകളിൽ മാസ്ക്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവയുടെ നിർമാണം പുരോഗമിച്ചു വരികയാണ്. വിവിധ യൂണിറ്റുകളിലുള്ള യുവാക്കൾ പാവപ്പെട്ടവരുടെ വീടുകളിലും കമ്മ്യൂണിറ്റി കിച്ചനുകളിലും സഹായിച്ചും സാധനങ്ങൾ എത്തിച്ചും ഭക്ഷണം വിതരണം ചെയ്തും സഹകരിക്കുന്നുണ്ട്. പാലാ കോർപ്പറേറ്റ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറത്തിന്റെ സാന്നിധ്യത്തിൽ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, പ്രസിഡന്റ് ബിബിൻ ചാമക്കാലയിൽ, ജനറൽ സെക്രട്ടറി മിജോയിൻ വലിയ കാപ്പിൽ, ഡെപ്യൂട്ടി പ്രസിഡണ്ട് ഡിന്റോ ചെമ്പുളായിൽ, കത്തീഡ്രൽ യൂണിറ്റ് പ്രസിഡന്റ് സാം സണ്ണി ഓടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »