India - 2025
ഹൈന്ദവ സഹോദരങ്ങൾക്ക് വെട്ടയ്ക്കൽ പള്ളിയുടെ 501 രൂപ വിഷുക്കൈനീട്ടം
സ്വന്തം ലേഖകന്‍ 15-04-2020 - Wednesday
ചേർത്തല: തീർത്ഥാടന കേന്ദ്രമായ തങ്കിപ്പള്ളിയുടെ കീഴിലുള്ള വെട്ടയ്ക്കൽ പള്ളിയുടെ പരിധിയില്‍ രോഗങ്ങളാലും ലോക്ക് ഡൌണ്‍ മൂലവും ബുദ്ധിമുട്ടനുഭവിക്കുന്ന ഹൈന്ദവ സഹോദരങ്ങൾക്ക് 501 രൂപ വീതം വിഷുക്കൈനീട്ടമായി നൽകി. ഫാ. ലിജേഷ് കാളിപ്പറമ്പിലിന്റെ നേതൃത്വത്തിൽ ചാപ്പൽ കമ്മറ്റി അംഗങ്ങള്‍ ചേർന്നാണ് കുടുംബങ്ങള്‍ക്ക് സഹായം നല്‍കിയത്.
ജോലിക്കു പോകാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസമെന്നോണം വെട്ടയ്ക്കൽ സ്വർഗ്ഗാരോപിത മാതാ പള്ളിയുടെ കീഴിലുള്ള 145 കുടുംബങ്ങൾക്കും ബുദ്ധിമുട്ടനുഭവിക്കുന്ന ഇതരമതസ്ഥർക്കും അരിയും ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റും അടുത്തിടെ കൈമാറിയിരിന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചാപ്പൽ കമ്മിറ്റിയും കെസിവൈഎം യുവജനങ്ങളും നേതൃത്വം നല്‍കി.