India - 2025

പ്രവാസികള്‍ക്ക് ആശ്വാസമായി തലശ്ശേരി അതിരൂപത നേതൃത്വത്തിന്റെ വീഡിയോ കോണ്‍ഫറന്‍സ്

30-04-2020 - Thursday

കണ്ണൂര്‍: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആശങ്കയിലായിരിക്കുന്ന പ്രവാസികളുമായി തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംവദിച്ചു. സര്‍ക്കാരുമായി ചേര്‍ന്നു നിലവില്‍ പ്രവാസികള്‍ക്കായി ഒരുക്കിയിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച് ഇരുവരും വിശദീകരിച്ചു. തലശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവാസികള്‍ക്കൊപ്പം എന്ന പദ്ധതിയുടെ ഭാഗമായി 'കുവൈറ്റ് സീറോമലബാര്‍ കള്‍ച്ചറല്‍ അസോസിയേഷനുമായി ചേര്‍ന്നാണ് വീഡിയോ കോണ്‍ഫറന്‍സ് ഒരുക്കിയത്.

പ്രവാസികളുടെ പ്രശ്നങ്ങള്‍ ശ്രവിച്ചതിനുശേഷം കുട്ടികളുടെ തുടര്‍വിദ്യാഭ്യാസം, ഓണ്‍ലൈന്‍ കൗണ്‍സലിംഗ്, മെഡിക്കേഷന്‍, ക്വാറന്റൈന്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ജാതിമതഭേദമന്യേ പ്രവാസികള്‍ക്കായി ഒരുക്കാന്‍ അതിരൂപതയും അതിരൂപതാസംവിധാനങ്ങളും സുസജ്ജമാക്കുമെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ ഉറപ്പുനല്‍കി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തടസങ്ങള്‍ നീക്കി എത്രയുംവേഗം പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിനോടുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇരുവരും വ്യക്തമാക്കി. പ്രതിസന്ധികള്‍ക്കിടയിലും നമ്മെ പരിപാലിക്കുന്ന ശക്തമായ ദൈവകരങ്ങളില്‍ ആശ്രയിച്ചുമുന്നേറാന്‍ ഏവരെയും മോണ്‍. അലക്‌സ് താരാമംഗലം ആഹ്വാനംചെയ്തു.

More Archives >>

Page 1 of 318