India - 2025

211 കുടുംബങ്ങൾക്കും 2000 രൂപ വീതം: തൊടുപുഴ സെന്റ് മേരിസ് ദേവാലയത്തിന്റെ മഹനീയ മാതൃക

സ്വന്തം ലേഖകന്‍ 04-05-2020 - Monday

തൊടുപുഴ: ഇടവകയിലെ 211 കുടുംബത്തിനും 2000 രൂപ വീതം നൽകി തൊടുപുഴ സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളി മാതൃകയാകുന്നു. ഇടവകയിലെ ഓരോ വീടുകളിലും നേരിട്ടെത്തി പള്ളിയുടെ ഇപ്പോഴത്തെ ട്രസ്റ്റീമാർ, കമ്മറ്റിക്കാരാണ് ധനസഹായം കൈമാറുന്നത്. ധനസഹായം ഒരു കാലത്തും തിരികെ നൽകണമെന്ന് വ്യവസ്ഥയില്ലാതെ ഇടവകയിലെ ഓരോ കുടുംബങ്ങളെയും ഈ ലോക്ക് ഡൗൺ കാലഘട്ടത്തിൽ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് മാനേജിംഗ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഇത്തരത്തിൽ ഇടവകയിലെ ജനങ്ങൾക്ക് വേണ്ട ധനസഹായം മറ്റ് ഇടവകകളും നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായി മുൻ ട്രസ്റ്റീ ബെന്നി ഏലിയാസ് അപ്പോഴത്ത് പറഞ്ഞു. ഇത്തരത്തിൽ കത്തോലിക്ക സഭയിലെ നിരവധി ദേവാലയങ്ങൾ ഇതിനോടകം തുക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ട്.


Related Articles »