News - 2024

അഭയാർത്ഥികൾ തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമിക്കാൻ ഹംഗറിയുടെ സാമ്പത്തിക സഹായം

സ്വന്തം ലേഖകന്‍ 17-05-2020 - Sunday

ലെസ്ബോസ്: കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ അഭയാർത്ഥികൾ തകർത്ത ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമിക്കാൻ ഹംഗറി സാമ്പത്തിക സഹായം നൽകും. പീഡിത ക്രൈസ്തവ സമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്ബേജാണ് ദേവാലയങ്ങൾ പുനർനിർമിക്കാൻ മുപ്പതിനായിരം ഡോളർ സഹായം നൽകുമെന്ന പ്രഖ്യാപനം നടത്തിയത്. ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാം എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായം നൽകുന്നതെന്ന് ട്രിസ്റ്റന്‍ അസ്ബേജ് ട്വിറ്ററിൽ കുറിച്ചു.

ഇതിലൂടെ ക്രിസ്തീയ പൈതൃകങ്ങൾ സംരക്ഷിക്കാനും, അഭയാർത്ഥി പ്രവാഹം തടയാനും ഹംഗറി നടത്തുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവരാൻ സാധിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലെസ്ബോസ് ദ്വീപിൽ സ്ഥിതിചെയ്യുന്ന വിശുദ്ധ റാഫേൽ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയം അഭയാർത്ഥികൾ തകർക്കുന്നതിന്റെ ചിത്രങ്ങൾ മാർച്ച് മാസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യൂറോപ്പിലൂടെയുള്ള അഭയാർത്ഥികളുടെ സഞ്ചാരം നിയന്ത്രണ വിധേയമാക്കിയ സർക്കാരിന്റെ നടപടിയാണ് അവരെ ചൊടിപ്പിച്ചത്.

ദ്വീപിലെ മോരിയ ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥികൾ, സെന്റ് കാതറിൻ ദേവാലയം അടുത്ത നാളില്‍ ആക്രമണത്തിനിരയാക്കിയിരുന്നു. ദേവാലയത്തിനുള്ളിലെ ചിത്രങ്ങൾ അടക്കമുള്ളവ അഭയാർത്ഥികൾ വികലമാക്കി. ഇതുകൂടാതെ നിരവധി പാശ്ചാത്യ പൈതൃകങ്ങൾ ദ്വീപിലെ അഭയാർത്ഥികൾ നശിപ്പിച്ചിട്ടുണ്ട്. ഏപ്രിൽ മാസം ദ്വീപിലെ അയ്യായിരത്തോളം ഒലിവ് മരങ്ങൾ അഭയാർത്ഥികൾ വെട്ടി കളഞ്ഞിരുന്നു. ഗ്രീസിന്റെ പൈതൃകത്തിനും, സംസ്കാരത്തിനും നേരെ നടന്ന ആക്രമണമായാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. യൂറോപ്പിലേക്ക് കുടിയേറുക എന്ന ലക്ഷ്യത്തോടെ ലെസ്‌ബോസില്‍ എത്തുന്ന അഭയാര്‍ത്ഥികള്‍ പെരുമാറുന്നത് അധിനിവേശക്കാരേ പോലെയാണെന്ന ആക്ഷേപം നേരത്തെ മുതല്‍ തന്നെ ശക്തമാണ്. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »