News - 2024

വിശുദ്ധ ജോണ്‍ പോള്‍ പാപ്പയുടെ ജന്മശതാബ്ദിയില്‍ അനുസ്മരണവുമായി ഹംഗേറിയന്‍ പ്രധാനമന്ത്രിയും

സ്വന്തം ലേഖകന്‍ 20-05-2020 - Wednesday

ബുഡാപെസ്റ്റ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ജന്മശതാബ്ദിയില്‍ അനുസ്മരണവുമായി ഹംഗേറിയന്‍ പ്രധാനമന്ത്രിയും അടിയുറച്ച ക്രൈസ്തവ വിശ്വാസിയുമായ വിക്ടര്‍ ഓര്‍ബാനും. ഫേസ്ബുക്ക്, ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം വിശുദ്ധന്റെ ജന്മദിനത്തില്‍ സ്മരണ നടത്തിയിരിക്കുന്നത്. "വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ സ്മരണയില്‍. ജോൺ പോൾ രണ്ടാമൻ, 100 വർഷം മുമ്പ് ഈ ദിവസം ജനിച്ചു" എന്നാണ് ഹംഗേറിയന്‍ ഭാഷയില്‍ അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ രൂപത്തിനു ചുവടെ ഹംഗേറിയന്‍ പതാക ഒരുക്കിവെച്ചുകൊണ്ടുള്ള ചിത്രം സഹിതമാണ് പോസ്റ്റ്.

നേരത്തെ ജന്മശതാബ്ദിയില്‍ വിശുദ്ധനെ സ്മരിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും പോസ്റ്റ് നവമാധ്യമങ്ങളില്‍ പങ്കുവെച്ചിരിന്നു. ആഗോള തലത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന ക്രൈസ്തവ സമൂഹത്തിനു വേണ്ടിയും യൂറോപ്പില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും ശക്തമായ ഇടപെടല്‍ നടത്തുന്ന നേതൃത്വമാണ് വിക്ടര്‍ ഓര്‍ബാന്‍ ഭരണകൂടം. കിഴക്കൻ മേഖലയിലെ ക്രൈസ്തവരെ സംരക്ഷിക്കാന്‍ മുന്നോട്ട് വന്ന ആദ്യ രാജ്യം ഹംഗറിയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »