India - 2024

ഇടവകയിലെ മുഴുവന്‍ വീടുകള്‍ക്കും മാസ്‌കുകള്‍ നിര്‍മ്മിച്ച് വൈദികന്‍

ദീപിക 18-05-2020 - Monday

വടക്കാഞ്ചേരി: ഇടവകയിലെ മുഴുവന്‍ വീടുകളിലേക്കും മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കി വൈദികന്‍ മാതൃകയായി. ചേലക്കര ഫൊറോനയിലെ കിള്ളിമംഗലം ഇടവകയിലെ വികാരി റവ. ഡോ.ചാക്കോ ചിറമ്മലാണ് മാസ്‌കുകള്‍ നിര്‍മിച്ചു നല്കി‌യത്. 110 വീടുകളുള്ള ഇടവകയില്‍ ഓരോ വീടിനും 10 മാസ്‌കുകള്‍ വീതമാണ് വിതരണം ചെയ്തത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പള്ളികളില്‍ തിരുകര്‍മങ്ങള്‍ ഒന്നുംതന്നെ നടത്താന്‍ പാടില്ലെന്ന സര്‍ക്കാര്‍ നിയമം പാലിച്ചാണ് സമയം ചെലവഴിക്കാന്‍ മാസ്‌കുകള്‍ നിര്‍മിച്ചു നല്‍കിയത്.

ഇടവകയിലെ കെഎല്‍എം തൊഴിലാളി സംഘടനയുമായി ചേര്‍ന്ന് വനിത തൊഴിലാളികളും മാസ്‌കുകള്‍ നിര്‍മിക്കാന്‍ സഹായിച്ചിരുന്നു. മാസ്‌കുകള്‍ നിര്‍മിക്കാനാവശ്യമായ തുണി, അലാസ്റ്റിക്,നൂല് എന്നിവ കോലഴിയിലുള്ള സിഎംസി കോണ്‍വന്റാണ് നല്‍കിയത്. കൂടാതെ കോണ്‍വന്റിന്റെ സഹകരണത്തോടെ ഇടവകയിലെ നിര്‍ധനരായ 80 കുടുംബങ്ങള്‍ക്ക് 1000 രൂപ വിലവരുന്ന പലവ്യഞ്ജനകിറ്റുകളും വിതരണം ചെയ്തു. ഇടവകയെ സിഎംസി കോണ്‍വന്റ് ദത്തെടുത്തീട്ടുണ്ടെന്നും ഫാ.ചാക്കോ ചിറമ്മല്‍ പറഞ്ഞു. മാസ്‌കുകള്‍ നിര്‍മിക്കാന്‍ ക്രിസ്റ്റീനറെജി, കെ.എല്‍.എം.പ്രസിഡന്റ് ലിന്റോ അലക്‌സാണ്ടര്‍, കൈക്കാരന്‍ ജോസ് കൈതകുളങ്ങര എന്നിവരും സഹായികളായി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »