India - 2025

സന്യാസാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച്

22-05-2020 - Friday

തിരുവനന്തപുരം: തിരുവല്ല പാലിയേക്കര ബസേലിയന്‍ കോണ്‍വെന്റിലെ സന്യാസാര്‍ത്ഥിനി ദിവ്യ പി. ജോണിന്റെ മരണം സംബന്ധിച്ച് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നല്‍കിയ പരാതിയില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി, ക്രൈം ബ്രാഞ്ച് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍, ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ട്. വ്യക്തത നിര്‍ദേശിച്ചു റിപ്പോര്‍ട്ട് മടക്കി നല്‍കി. നിലവില്‍ കേസ് അന്വേഷിക്കുന്ന തിരുവല്ല സിഐ ശരിയായ ദിശയിലാണ് അന്വേഷണം നടത്തുന്നത്. ദിവ്യയുടെ മരണകാരണം അന്വേഷണത്തില്‍ പുറത്തു കൊണ്ടുവരാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More Archives >>

Page 1 of 323