India - 2025

നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണം: ജോസ് കെ മാണി എം‌പി

പ്രവാചക ശബ്ദം 19-05-2020 - Tuesday

പാലാ: കോവിഡ് മഹാമാരി തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക് ഡൗൺ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പലതിനും ഇളവ് നല്‍കി കഴിഞ്ഞ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടുകൂടി ആരാധനാലയങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കമെന്ന് ജോസ് കെ മാണി എം‌പി. ഇളവുകള്‍ നല്‍കിയെങ്കിലും ആരാധനാലയങ്ങളിൽ കർശന നിയന്ത്രണമാണ് നിലവിൽ നിലനിൽക്കുന്നതെന്നും ഇതില്‍ മാറ്റമുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

സർക്കാർ പൊതു സമൂഹത്തിൻറെ നന്മയ്ക്കായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനുസരിക്കുവാനും നിയമങ്ങൾ പാലിക്കാനും ബാധ്യതയുമുണ്ട്. പൊതുഗതാഗത സംവിധാനം ഒഴിവാക്കി നിർത്തിയത് ഒഴിച്ച് നേരത്തെ സർക്കാർ പ്രഖ്യാപിച്ചിരുന്ന പല നിയന്ത്രണങ്ങളും ഇപ്പോൾ ബാധകമല്ല. ആരോഗ്യ സുരക്ഷ സംബന്ധിച്ച് കഴിഞ്ഞ കുറെ നാളുകളായി സർക്കാരും മറ്റ് ഏജൻസികളും ഓരോ പൗരനെയും ബോധവൽക്കരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

സ്വന്തം ആരോഗ്യവും സമൂഹത്തിൻറെ സുരക്ഷയും മുൻനിർത്തി ഓരോ വ്യക്തിയും പാലിക്കേണ്ട കരുതൽ സാമൂഹ്യ അകലം, വ്യക്തി ശുചിത്വം എന്നിവ സംബന്ധിച്ച് ഓരോരുത്തരും ബോധവൽക്കരിക്കപ്പെട്ട് കഴിഞ്ഞു. ഇത്തരത്തിൽ ആരാധനാലയങ്ങളിൽ ചില നിയന്ത്രണങ്ങൾക്ക് വിധേയമായി കൃത്യമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിബന്ധന വച്ചുകൊണ്ട് അനുമതി നൽകണമെന്ന ആവശ്യം വിവിധ മത നേതാക്കന്മാരുടെ ഭാഗത്തുനിന്നും വിശ്വാസികൾ ഭാഗത്തുനിന്നും ഉയർന്നുവന്നിട്ടുണ്ട് . ഇക്കാര്യത്തിൽ സർക്കാർ വേണ്ട നടപടി സ്വീകരിച്ച് വിശ്വാസികളുടെ അഭിപ്രായത്തെ മാനിച്ച് ആരാധനാ സ്വാതന്ത്ര്യം നിയന്ത്രണങ്ങളോടെ പുനഃസ്ഥാപിക്കാൻ അനുമതി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 322