News - 2025
ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്
24-05-2020 - Sunday
പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്. ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക