News - 2025
ഒടുവില്‍ ഗവര്‍ണര്‍ അയഞ്ഞു: പൊതു ബലിയര്‍പ്പണത്തിന് മിന്നെസോട്ടയില്‍ അനുമതി
പ്രവാചക ശബ്ദം 25-05-2020 - Monday
മിന്നെപോളിസ്: മെത്രാന്‍മാരുടെ ശക്തമായ സമ്മര്‍ദ്ധത്തിന് ഒടുവില്‍ അമേരിക്കയിലെ മിന്നെസോട്ട സംസ്ഥാനത്തു പൊതു ബലിയര്‍പ്പണത്തിന് നിയന്ത്രണങ്ങളോടെ അനുമതി. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കി മിനിസോട്ട ഗവര്‍ണര്‍ ടിം വാള്‍സാണ് പൊതുജന പങ്കാളിത്തതോടെആയുള്ള ശുശ്രൂഷകള്‍ക്ക് ഉപാധികളോടെ അനുമതി നല്‍കിയത്. നേരത്തെ ഷോപ്പിംഗ് മാളുകളും സ്റ്റോറുകളും തുറക്കാന്‍ അനുവാദം നല്‍കിയിട്ടും ദേവാലയങ്ങള്‍ക്കു പ്രവര്‍ത്തനാനുമതി നിഷേധിച്ച ഭരണകൂട നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമുണ്ടായിരിന്നു.
നിലവിലെ മാര്‍ഗ നിര്‍ദേശങ്ങള്‍ മതപരമായ ചടങ്ങുകളെ അന്യായമായി നിയന്ത്രിക്കുന്നതാണെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കിയിരിന്നു. ഇതേ തുടര്‍ന്നു മെയ് 26 മുതല്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള കുര്‍ബാനകള്‍ ആരംഭിക്കാമെന്ന് മിന്നെസോട്ടയിലെ ആറോളം രൂപതകളിലെ മെത്രാന്മാര്‍ സംയുക്തമായി പ്രസ്താവന തന്നെ പുറത്തിറക്കി. ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണം സുരക്ഷാ മുന്‍കരുതലോടെ അര്‍പ്പിയ്ക്കാമെന്ന നിര്‍ദേശമാണ് മെത്രാന്‍മാര്‍ വൈദികര്‍ക്ക് നല്‍കിയത്. ഇതിന് പിന്നാലെയാണ് ഉത്തരവില്‍ അയവു വരുത്തിക്കൊണ്ട് ഗവര്‍ണര്‍ ടിം വാള്‍സ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഗവര്‍ണറുടെ ഉത്തരവ് സ്വാഗതം ചെയ്യുന്നതായി ആര്‍ച്ച് ബിഷപ്പ് ബെര്‍ണാഡ് ഹെബ്ഡ പറഞ്ഞു. പ്രാര്‍ത്ഥന അമേരിക്കക്ക് അത്യാവശ്യമുണ്ടെന്നും ദേവാലയങ്ങള്‍ തുറന്നുകൊടുക്കണമെന്നും നേരത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരിന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക