India - 2025

വിശ്വാസികള്‍ മുന്‍കരുതലുകള്‍ എടുക്കണം: കേരള കത്തോലിക്ക മെത്രാന്‍ സമിതി

പ്രവാചക ശബ്ദം 06-06-2020 - Saturday

കൊച്ചി: ജൂണ്‍ 9 ചൊവ്വാഴ്ച മുതല്‍ ദേവാലയങ്ങള്‍ തുറക്കുവാന്‍ അനുവാദം ലഭിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാനസര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ക്കനുസൃതം മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു കേരള കത്തോലിക്ക മെത്രാന്‍ സമിതി. ഇന്നു പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. വിശുദ്ധകര്‍മ്മങ്ങള്‍ നടത്തുവാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സഭയില്‍ എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ട്‌. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം. കോവിഡ്‌ 19 ന്റെ സാമൂഹവ്യാപനം എല്ലാവിധത്തിലും തടയുന്നതിന്‌ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളണന്നു ആഹ്വാനം ചെയ്യുന്നതായി കെസിബിസി ഡെപ്യൂട്ടി സ്രെകട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ്‌ വള്ളിക്കാട്ട്‌ പ്രസ്താവനയില്‍ കുറിച്ചു.

More Archives >>

Page 1 of 326