India - 2025
തിരുവനന്തപുരത്ത് വൈദികന്റെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു
പ്രവാചക ശബ്ദം 02-06-2020 - Tuesday
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വൈദികന്റെ മരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. നാലാഞ്ചിറ സ്വദേശിയും ഓര്‍ത്തഡോക്സ് വൈദികനുമായ റവ.ഫാ. കെ.ജി വര്‍ഗീസാണ് (77)ആണ് മരിച്ചത്. സെക്രട്ടേറിയേറ്റ് ജീവനക്കാരനായിരുന്ന അദ്ദേഹം വിരമിച്ച ശേഷമാണ് വൈദികനായത്. നാലാഞ്ചിറ സ്വദേശിയായ ഇദ്ദേഹം ശ്വാസകോശ രോഗത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വൈദികന് രോഗബാധ എങ്ങനെയുണ്ടായി എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക