India - 2025
ദുരിതബാധിതര്‍ക്ക് ചെറുപുഷ്പ സഭ 25 ഭവനങ്ങള്‍ നിർമ്മിച്ച് നല്‍കി
02-06-2020 - Tuesday
കോഴിക്കോട്: ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) സെന്റ് തോമസ് പ്രൊവിന്‍സിന്റെ രജതതജൂബിലിയോടനുബന്ധിച്ച് സഭ പണിതുനല്‍കിയ ഇരുപത്തിയഞ്ചാമത് വീടിന്റെ ആശീര്‍വാദം സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ജോബി ഇടമുറിയിലിന്റെ സാന്നിധ്യത്തില്‍ തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് മണിക്കടവില്‍ നിര്‍വഹിച്ചു. താക്കോല്‍ദാനം ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അലക്‌സാണ്ടര്‍ നിര്‍വഹിച്ചു.
മണിക്കടവ് ഇടവക വികാരി ഫാ. ജോര്‍ജ് ഇലവുംകുന്നേല്‍, ഫാ. ജോസന്‍ വരകപറമ്പില്‍, വിന്‍സെന്റ് ഡി പോള്‍ മണിക്കടവ് ശാഖാ പ്രസിഡന്റ് കുര്യന്‍, വിന്‍സെന്റ് ഡി പോള്‍ പ്രധിനിധികള്‍, വാര്‍ഡ് അംഗം ഷാജി എന്നിവര്‍ പങ്കെടുത്തു. വയനാട്, എറണാകുളം, പാലക്കാട്, ഇടുക്കി, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലായി 25 വീടുകള്‍ നിര്‍മിച്ചിട്ടുണ്ട്. പത്തോളം വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക