India - 2025
ലൂസിക്കെതിരെ നിയമനടപടിക്ക് എതിര്‍പ്പില്ലെന്ന് എഫ്‌സിസി
11-06-2020 - Thursday
കല്‍പ്പറ്റ: കാരക്കാമല പള്ളിയിലോ പരിസരത്തോ ലൂസി കളപ്പുര പ്രവേശിക്കുന്നതു വിലക്കുന്നതിനു ഇടവകാംഗങ്ങള്‍ നിയമനടപടി സ്വീകരിച്ചാല്‍ എഫ്‌സിസി സഭ (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍)എതിര്‍ക്കില്ല. ഇടവകാംഗങ്ങള്‍ പള്ളിക്കമ്മിറ്റി മുഖേന അയച്ച കത്തിനു സഭ പ്രൊവിന്‍ഷല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജ്യോതി മരിയ നല്‍കിയ മറുപടിയിലാണ് ഈ വിവരം. ലൂസി കളപ്പുര മഠത്തില്‍ താമസിക്കുന്നതു സഭാധികാരികളുടെ അനുവാദത്തോടെയും സമ്മതത്തോടെയുമല്ല. വിഷയത്തില്‍ സഭാധികാരികളുടെയും കോടതിയുടെയും ഉത്തരവുകള്‍ക്കു വിധേയമായ തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളുമേ എഫ്‌സിസി സഭയുടെ ഭാഗത്തു ഉണ്ടാകൂ എന്നും മറുപടിയില്‍ പറയുന്നു.