India - 2025

മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന്

13-06-2020 - Saturday

പാലക്കാട്: പാലക്കാട് രൂപത നിയുക്ത സഹായ മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം 18ന് പാലക്കാട് ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍. സര്‍ക്കാര്‍ പുറപ്പെടുവിച്ച കോവിഡ് നിബന്ധനകള്‍ പാലിച്ചു ലളിതമായാണു ചടങ്ങുകളെന്ന് ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു. രാവിലെ 10.30ന് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി നൂറായി പരിമിതപ്പെടുത്തി. ക്ഷണിതാക്കളെ നേരിട്ട് വിവരം അറിയിക്കും. വൈദികര്‍ക്കും സന്യാസസമര്‍പ്പിതര്‍ക്കും അല്മായര്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധത്തിലാണ് അംഗങ്ങളെ നിശ്ചയിച്ചിരിക്കുന്നത്. മെത്രാഭിഷേകത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകും. മെത്രാഭിഷേക ചെലവിനായി ഉദ്ദേശിച്ച തുക വൃദ്ധസദനങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും നല്കുമെന്നും ബിഷപ്പ് അറിയിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »