India - 2025

ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പിന് കോവിഡ് 19 സ്ഥിരീകരിച്ചു

17-06-2020 - Wednesday

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. വിന്‍സന്റ് എം. കോണ്‍സസാവോയ്ക്കു കോവിഡ് സ്ഥിരീകരിച്ചു. നേരിയ പനിയും ശ്വാസതടസവും ഉണ്ടായതിനെത്തുടര്‍ന്ന് അതിരൂപതയുടെ കീഴിലുള്ള ഹോളി ഫാമിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എമിരിറ്റസ് ആര്‍ച്ച് ബിഷപ്പിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആര്‍ച്ച് ബിഷപ്പ് വിന്‍സന്റ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതരും വിശദീകരിച്ചു.ലോക്ക്ഡൗണ്‍ കാലത്തു പാവങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കൊറോണ വൈറസ് പടര്‍ന്നതാകാമെന്നാണു കരുതുന്നത്.


Related Articles »