Life In Christ - 2025
“ഞാന്‍ എന്റെ ദൈവവിളിയെ സ്നേഹിക്കുന്നു”: സന്യാസ ജീവിതത്തില്‍ 86 തികച്ച് സിസ്റ്റര്‍ അഗസ്റ്റിന ജെസൂസ്
പ്രവാചക ശബ്ദം 15-07-2020 - Wednesday
“ഞാന്‍ എന്റെ ദൈവവിളിയെ സ്നേഹിക്കുന്നു”. സന്യാസ ജീവിതത്തില്‍ പ്രവേശിച്ചിട്ട് 86 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ സ്പാനിഷ് കന്യാസ്ത്രീയായ സിസ്റ്റര്‍ അഗസ്റ്റിന ഡെ ജെസൂസിന്റെ വാക്കുകളാണിത്. സ്പെയിനിലെ കോര്‍ഡോബ രൂപതാംഗമായ സിസ്റ്റര്‍ അഗസ്റ്റിന വെറും 13 വയസുള്ളപ്പോഴാണ് ഫ്രാന്‍സിസ്കന്‍ സഭയുടെ ‘ജീസസ് നസറേനോ ഡെ കോര്‍ഡോബ’ കോണ്‍വെന്‍റില്‍ ചേരുന്നത്. ഇക്കാലമത്രേയും താന്‍ തന്റെ ദൈവവിളിയെ സ്നേഹിക്കുകയായിരിന്നുവെന്നും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുവാന്‍ തുടര്‍ന്നും ശ്രമിക്കുകയാണെന്നും സിസ്റ്റര്‍ പറയുന്നു. എട്ടു പതിറ്റാണ്ടിലേറെ സന്യസ്ത ജീവിതം നയിക്കുവാന്‍ അവസരം ലഭിച്ച ചുരുക്കം സന്യസ്തരില്‍ ഒരാളായ സിസ്റ്റര്‍ അഗസ്റ്റിന ഡെ ജെസൂസിന് ഇക്കഴിഞ്ഞ മാസം 99 വയസു തികഞ്ഞു.
പരിശീലന സ്കൂളുകളിലും, ജോലിക്കാരായ അമ്മമാരുടേയും, പ്രായമായ സ്ത്രീകളുടേയും കുട്ടികളുടെ പരിപാലനവുമായി തന്റെ പ്രേഷിത ജീവിതം ആരംഭിച്ച സിസ്റ്റര്‍ അഗസ്റ്റിനയുടെ കാരുണ്യവും, സ്നേഹവും അനുഭവിച്ചവര്‍ നിരവധിയാണ്. സന്യാസ ജീവിതത്തില്‍ 86 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോഴും തനിക്കിപ്പോഴും ചെറുപ്പമാണെന്നാണ് സിസ്റ്റര്‍ അഗസ്റ്റിന പറയുന്നത്. ഇക്കാലയളവില്‍ തന്റെ ദൈവവിളിയാണ് തനിക്കു എപ്പോഴും ധൈര്യം പകരുന്നതെന്നു സിസ്റ്റര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. നിരവധി പേരെ സന്യാസ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു വരുവാന്‍ സിസ്റ്റര്‍ക്ക് കഴിഞ്ഞു. പ്രായത്തിന്റെ അവശതകള്‍ ഉണ്ടെങ്കിലും താന്‍ അനുഭവിക്കുന്ന സന്യാസത്തിന്റെ ആനന്ദം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കുവാനുള്ള ശ്രമത്തിലാണ് സിസ്റ്റര്‍ അഗസ്റ്റിന.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക