Arts - 2024

'അലക്സ്' ചുഴലിക്കാറ്റിൽ കാണാതായ ഗ്വാഡലൂപ്പ ചിത്രം 'ഹന്ന'യ്ക്കു ശേഷം കണ്ടെത്തി

പ്രവാചക ശബ്ദം 02-08-2020 - Sunday

മെക്സിക്കോയിലെ നൂവോ ലിയോൺ സംസ്ഥാനത്തെ, മോണ്ടെരി നഗരത്തിൽ പത്തുവർഷം മുൻപുണ്ടായ അലക്സ് ചുഴലിക്കാറ്റിൽ കാണാതായ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം സാന്ത കത്തറീന നദി തീരത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. മറ്റൊരു ചുഴലിക്കാറ്റായ ഹന്ന പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് എന്നേക്കുമായി നഷ്ട്ടപ്പെട്ടുവെന്ന് കരുതിയ ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നദിയുടെ ഉപരിതലത്തിൽ തെളിഞ്ഞുവന്നത്. 1990ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ നടത്തിയ മെക്സിക്കോ സന്ദർശനത്തിന്റെ ഭാഗമായാണ് ചിത്രം സ്ഥാപിക്കപ്പെട്ടത്. 10 ടൺ ഭാരവും 13 മീറ്റർ ഉയരവും ചിത്രത്തിന് ഉണ്ടായിരുന്നു. 2010 ജൂൺ അവസാനവും, ജൂലൈ മാസം ആദ്യവുമായി വീശിയ അലക്സ് ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ ചിത്രം നദിയിൽ ചെന്നു വീഴുകയായിരുന്നു.

യൂറീലിയാനോ ടപ്പിയ എന്നൊരു വൈദികന്റെ നേതൃത്വത്തിൽ ചിത്രം വീണ്ടെടുക്കാൻ ശ്രമം നടന്നെങ്കിലും, നദിയുടെ ആഴം കാരണം അധികൃതർ പദ്ധതി ഉപേക്ഷിച്ചു. നദിയിൽ വീണ ചിത്രത്തിന്റെ മാതൃകയിൽ മറ്റൊരു ചിത്രം അതേ സ്ഥലത്ത് തന്നെ സ്ഥാപിക്കാമെന്ന് അന്നവർ തീരുമാനമെടുത്തിരിന്നു. ഇക്കഴിഞ്ഞ ആഴ്ച ജൂലൈ 26നു 'ഹന്ന' എന്ന് പേര് നൽകിയിരിക്കുന്ന ചുഴലിക്കാറ്റ് പ്രദേശത്തുകൂടി കടന്നുപോയപ്പോഴാണ് ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം നദിയുടെ തീരത്ത് തെളിഞ്ഞിരിക്കുന്നത്. ചിത്രം വീണ്ടെടുത്ത വീഡിയോ മോണ്ടെരി അതിരൂപത ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. പ്രതിസന്ധി ഉണ്ടാകുന്ന സമയത്തും, ആനന്ദത്തിന്റെ നിമിഷങ്ങളിലും നമുക്കുവേണ്ടി മാധ്യസ്ഥം വഹിക്കാനും നമ്മേ സംരക്ഷിക്കാനും, സ്നേഹിക്കാനും ദൈവമാതാവ് ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്ന് അതിരൂപത കുറിച്ചു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 19