India - 2025
പ്ലസ് വണ്‍, നഴ്‌സിംഗ് തുടങ്ങിയവയിലെ ഇഡബ്ല്യുഎസ് സംവരണം: ചങ്ങനാശേരി അതിരൂപത പരാതി നല്‍കി
03-08-2020 - Monday
ചങ്ങനാശേരി: പ്ലസ് വണ്‍, നഴ്‌സിംഗ്, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍ എന്നിവയുടെ പ്രവേശനവിജ്ഞാപനങ്ങളും പ്രോസ്‌പെക്ടസുകളും അപേക്ഷാ ഫോര്‍മാറ്റുകളും പ്രസിദ്ധീകരിച്ചപ്പോള്‍ സംവരണേതര വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള 10% ഇഡബ്ല്യുഎസ് സംവരണം ഉള്‍പ്പെടുത്താതിരുന്നതിനെതിരെ ചങ്ങനാശേരി അതിരൂപത മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി അയച്ചു.
സാമ്പത്തിക സംവരണം കേരളത്തില്‍ നടപ്പിലാക്കിക്കൊണ്ട് 2020 ഫെബ്രുവരി 2 ന് പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഒബിസി സംവരണം അനുവദിച്ചിട്ടുളളതും ന്യൂനപക്ഷ പദവി ഇല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളിലും ഇഡബ്ല്യുഎസ് സംവരണം അനുവദിക്കേണ്ടതാണ്. എന്നാല്‍ പൊതുവിദ്യാഭ്യാസ വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും ഇതിനായുള്ള നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതു സംവരണേതരവിഭാഗങ്ങളോടുള്ള കടുത്ത നീതി നിഷേധമാണ്. ഇ ഡബ്ലിയു എസ് സംവരണം അട്ടിമറിക്കാനുള്ള ശ്രമമാണോ എന്നും ആശങ്കയുണ്ട്. അതിനാല്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന രേഖകള്‍ പരിഷ്‌കരിച്ച് 10% ഇഡബ്ല്യുഎസ് സംവരണം കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കത്ത്.