India - 2024

കോവിഡ് മൃതസംസ്കാരത്തിന് മുന്നിട്ടിറങ്ങി ഇടുക്കി രൂപതയിലെ വൈദികരും

പ്രവാചക ശബ്ദം 03-08-2020 - Monday

ഇടുക്കി രൂപതയുടെ കീഴിലുള്ള തൂക്കുപാലത്തു കോവിഡ് മരണം സ്ഥിരീകരിച്ച വ്യക്തിയുടെ മൃതസംസ്കാരത്തിന് നേതൃത്വം നല്‍കി ഇടുക്കി രൂപതയിലെ വൈദികര്‍. തൂക്കുപാലം സ്വദേശിനിയായ 56 വയസുകാരിയാണ് കഴിഞ്ഞദിവസം മരണമടഞ്ഞത്. തുടർന്ന് രൂപതയിലെ സന്നദ്ധ സേവകരും ഇടവക വികാരിയും ചേർന്ന് മേൽ നടപടികൾ സ്വീകരിക്കുകയും സർക്കാർ, ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ടും, കോവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ള മൃതസംസ്കാരം നടത്തുകയുമായിരിന്നു. റാപിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിച്ച ശേഷമുള്ള ആദ്യ മൃതസംസ്കാരമായിരിന്നു ഇത്. പൂർണ്ണമായും ക്രൈസ്തവ ബഹുമതികളോടെയാണ് മൃതസംസ്കാരം നടത്തിയത്.

റാപിഡ് ആക്ഷൻ ഫോഴ്സ് കോർഡിനേറ്റർ ഫാ. മാത്യു ഞവരക്കാട്ട്, അസിസ്റ്റന്റ് കോർഡിനേറ്റർ ടോമിൻ അഗസ്റ്റിൻ, എന്നിവരുടെ നേതൃത്വത്തിലാണ് മൃതസംസ്കാരം നടത്തിയത്. ഫാ. ജോസഫ് പവ്വത്ത്, ഫാ. തോമസ് വാഴയില്‍, ഫാ. ജോമി കമുകുമറ്റം, ഫാ. അബ്രഹാം ഇരട്ടച്ചിറയില്‍ എന്നീ വൈദീകരും ടോണി ഈപ്പന്‍, കിരണ്‍ ജോര്‍ജ്ജ് എന്നീ യുവജനങ്ങളും പങ്കെടുത്തു. മൃതസംസ്കാരത്തിനു മുന്നിട്ടിറങ്ങിയവരെ അഭിനന്ദിക്കുന്നുവെന്ന് രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. ജോസ് പ്ലാച്ചിക്കൽ പറഞ്ഞു.


Related Articles »