India - 2025
ചങ്ങനാശേരി അതിരൂപത ബോട്ട്‌ജെട്ടിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു
പ്രവാചക ശബ്ദം 10-08-2020 - Monday
ചങ്ങനാശേരി: അടിയന്തര സഹായമെത്തിക്കാന്‍ ചങ്ങനാശേരി ബോട്ട്‌ജെട്ടിയില്‍ ഹെല്‍പ്പ് ഡെസ്‌ക് യുവദീപ്തിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. (ഫാ. റിജോ ഇടമുറിയില്‍ 9497801968 ). ബന്ധുവീടുകളില്‍ പോകാനാകാത്തവര്‍ക്ക് സൗകര്യമൊരുക്കണമെങ്കില്‍ വികാരിമാര്‍ ഈ വിവരം ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. ജെന്നി കായംകുളത്തുശേരി എന്നിവരെ അറിയിക്കാവുന്നതാണ്. ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരിയുടെ നേതൃത്വത്തില്‍ എസി റോഡില്‍ ടോറസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും മാര്‍ തോമസ് തറയിലും ചങ്ങനാശേിയിലെ പ്രളയബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശനം നടത്തി. വികാരി ജനറാള്‍ മോണ്‍. തോമസ് പാടിയത്ത്, ചാസ് ഡയറക്ടര്‍ ഫാ. ജോസഫ് കളരിക്കല്‍, മെത്രാപ്പോലീത്തന്‍ പള്ളി വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഡിഎഫ്‌സി അതിരൂപതാ ഡയറക്ടര്‍ ഫാ.ജോര്‍ജ് മാന്തുരുത്തില്‍, ചാരിറ്റി വേള്‍ഡ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, യുവദീപ്തി ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്തറ എന്നിവരുടെ നേതൃത്വത്തില്‍ വൈദികരും അല്മായ നേതാക്കളും ബിഷപ്പുമാര്‍ക്കൊപ്പമുണ്ടായിരുന്നു. കോട്ടയം ജില്ലാ കളക്ടര്‍, ചങ്ങനാശേരി, കുട്ടനാട് തഹസീല്‍ദാര്‍മാര്‍ എന്നിവരുമായി സാഹചര്യങ്ങള്‍ ചര്‍ച്ചചെയ്തതായി സഹായമെത്രാന്‍ പറഞ്ഞു.
![](/images/close.png)