India - 2025

ക്രൈസ്തവരോടുള്ള ന്യൂനപക്ഷ വിവേചനത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്

13-08-2020 - Thursday

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ പക്ഷപാതപരമായാണു വിതരണം ചെയ്യുന്നതെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. സര്‍ക്കാരിനു കീഴിലുള്ള ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിവേചനപരവും നീതിരഹിതവുമായ നടപടിയോടുള്ള വിയോജിപ്പ് പൊതുസമൂഹത്തില്‍ വ്യക്തമാക്കും. വിഷയത്തില്‍ ജനാധിപത്യരീതിയിലുള്ള സമരമുറകളുമായി മുന്നോട്ടുപോവുമെന്നും സമിതി കേന്ദ്ര ഭാരവാഹികളുടെ യോഗം മുന്നറിയിപ്പു നല്‍കി.

മുസ്‌ലിം, ക്രിസ്ത്യന്‍, പാഴ്‌സി, സിക്ക്, ജെയിന്‍ വിഭാഗങ്ങള്‍ക്കുള്ള ന്യൂനപക്ഷ ആനുകൂല്യങ്ങളില്‍ 20 ശതമാനം മാത്രമാണ് മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായി വിതരണം ചെയ്യുന്നത്. ഇതു നീതിരഹിതവും പ്രതിഷേധാര്‍ഹവുമാണ്. ഈവിഷയം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയില്‍ കൊണ്ടുവരാന്‍ പ്രസിഡന്റ് ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തി. യോഗത്തില്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം, ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.


Related Articles »