India - 2025
അല്‍മായ നേതൃസെമിനാര്‍ സെപ്റ്റംബര്‍ അഞ്ചിന്
19-08-2020 - Wednesday
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അല്മായ നേതൃസെമിനാര്‍ സെപ്റ്റംബര്‍ അഞ്ചിനു നടത്തും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിനു മുന്നോടിയായാണു സെമിനാര്‍. ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ ക്രൈസ്തവ വിവേചനം, കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമഭേദഗതികള്‍, ക്രൈസ്തവ സേവന ശുശ്രൂഷാതലങ്ങളിലെ വെല്ലുവിളികള്‍, കാര്‍ഷിക പ്രതിസന്ധികള്‍, ദേശീയ വിദ്യാഭ്യാസ നയം.
രാഷ്ട്രീയ നിലപാടുകള്‍ തുടങ്ങിയവ ചര്‍ച്ചചെയ്യും. മെത്രാന്മാര്‍, വിവിധ രൂപതകളിലെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍, ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷനുകളിലെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കുമെന്ന് അല്മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു. നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.