India - 2025
ദേശീയ അല്‍മായ നേതൃസമ്മേളനം സെപ്റ്റംബര്‍ അഞ്ചിന്
30-08-2020 - Sunday
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ ഫോറം സംഘടിപ്പിക്കുന്ന ദേശീയ അല്‍മായ നേതൃസമ്മേളനം വെബ് കോണ്‍ഫറന്‍സായി സെപ്റ്റംബര്‍ അഞ്ചിനു നടക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെപ്റ്റംബര്‍ 26നു നടത്തുന്ന ദേശീയ ക്രൈസ്തവ നേതൃസമ്മേളനത്തിന് ഒരുക്കമായി നടക്കുന്ന വെബ് കോണ്‍ഫറന്‍സില്‍, ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ ക്രൈസ്തവ വിവേചനം, ദേശീയതലത്തില്‍ ക്രൈസ്തവര്‍ നേരിടുന്ന വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അല്‍മായ ഫോറം സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ പറഞ്ഞു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഫാമിലി, ലെയ്റ്റി, ജീവന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. ബിഷപ്പുമാരായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിക്കല്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും.