India - 2025
മലങ്കര കത്തോലിക്ക സഭ യുവജന ദിനം ആചരിച്ചു
06-10-2020 - Tuesday
തിരുവനന്തപുരം: മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ഓര്‍മത്തിരുന്നാളായ ഇന്നലെ യുവജന ദിനമായി സഭ ആഘോഷിച്ചു. രാവിലെ തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെ ചാപ്പലില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.
എംസിവൈഎം സഭാതല പ്രസിഡന്റ് ജിത്ത് ജോണ്‍ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് വിന്‍സന്റ് മാര്‍ പൗലോസ് ആമുഖ സന്ദേശം നല്‍കി.തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ് മുഖ്യപ്രഭാഷണം നടത്തി. എംസിവൈഎം സഭാതല ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ജോണ്‍ കിഴക്കേതില്‍, ജനറല്‍ സെക്രട്ടറി ജിനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.