India - 2025
'ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതമാതൃക പൊതുസമൂഹത്തിന് എക്കാലവും പ്രചോദനം'
പ്രവാചക ശബ്ദം 10-10-2020 - Saturday
ചങ്ങനാശേരി: ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ ജീവിതമാതൃക പൊതുസമൂഹത്തിന് എക്കാലവും പ്രചോദനമാണെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടിന്റെ 51ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ അനുസ്മരണ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹത്തിന്റെ അജപാലനജീവിതത്തിലുടനീളം പ്രശോഭിച്ചിരുന്നുവെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
ദൈവദാസന്റെ കബറിടം സ്ഥിതി ചെയ്യുന്ന കബറടപ്പള്ളിയില്‍ വിവിധ സമയങ്ങളില്‍ നടന്ന തിരുക്കര്‍മങ്ങള്‍ക്കു അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ജോസ് കൊച്ചുപറമ്പില്‍, ഫാ. മാത്യു മറ്റം, ഫാ. ചെറിയാന്‍ കാരിക്കൊന്പില്‍, ഫാ. ടോം മാളിയേയ്ക്കല്‍, ഫാ. ടോം കന്യാകോണില്‍, ഫാ. ജോഷ്വാ തുണ്ടത്തില്‍, ഫാ. വര്‍ഗീസ് കിളിയാട്ടുശേരി, ഫാ. അലന്‍ വെട്ടുകുഴിയില്‍, ഫാ. ലിജോ ഇടമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാല്‍ നേര്‍ച്ച ഭക്ഷണപൊതി വിതരണം ഉണ്ടായിരുന്നില്ല. കൈക്കാരന്മാരായ ജോര്‍ജുകുട്ടി വാരണത്ത്, ജോണി കണ്ടങ്കരി, ബിന്നി കല്ലൂര്‍ക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.