Arts
'നിൻ മുന്‍പില്‍ വന്നിതാ': ശൂന്യതകൾക്കു നടുവിൽ പ്രതീക്ഷ പകരുന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു
പ്രവാചക ശബ്ദം 14-10-2020 - Wednesday
ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും വിഷാദത്തിന്റെയും ദുഃഖഭാരം പേറുന്നവര്‍ക്ക് ആശ്വാസം പകരുന്ന ക്രിസ്തീയ ഭക്തിഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. പ്രതീക്ഷയറ്റു പോകുന്ന നിമിഷങ്ങളില്‍ ആശ്വാസദായകനായ യേശുവിൽ അഭയം പ്രാപിക്കാൻ പ്രചോദനമേകിയും ജീവിതം അർത്ഥശൂന്യമാകുമ്പോഴും ചേർത്തുപിടിയ്ക്കുന്ന ദിവ്യനാഥാണ് ഈശോയെന്നും ഓര്‍മ്മിപ്പിച്ചുകൊണ്ടുമുള്ള 'നിന്‍ മുന്‍പില്‍ വന്നിതാ' എന്ന ഗാനമാണ് അനേകര്‍ക്ക് ഇടയില്‍ തരംഗമാകുന്നത്.
റിഡംപ്റ്ററിസ്റ്റ് വൈദികനായ ഫാ. ജിയോ ടോം നമ്പുടാകം സി.എസ്.എസ്.ആർ എഴുതിയ വരികൾക്ക് ഷാന്റി ആന്റണി അങ്കമാലി ഈണം പകര്‍ന്നു. അഞ്ജു ജോസഫ് ആലപിച്ച ഗാനത്തിന് രാജേഷ് ചേർത്തല, ഫ്രാൻസിസ് സേവ്യർ, പ്രദീപ് ടോം എന്നിവർ ചേർന്നാണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത്. നിരാശയിലും വേദനയിലും ജീവിത വീഴ്ചകളെ കുറിച്ച് ചിന്തിക്കാതെ യേശുവിലേക്ക് നോക്കുവാന്‍ പ്രചോദനം നൽകുന്ന ഗാനം അനേകരുടെ ഹൃദയം കവരുകയാണ്. ഓഗസ്റ്റ് ഒന്‍പതിനാണ് ഗാനം പുറത്തിറക്കിയത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
![](/images/close.png)