India - 2025

നെയ്യാറ്റിന്‍കര രൂപതയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കം

03-11-2020 - Tuesday

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്കും ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മെത്രാഭിഷേക രജത ജൂബിലി ആഘേഷങ്ങള്‍ക്കും തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നെടുമങ്ങാട് നവജ്യോതി അനിമേഷന്‍ സെന്ററില്‍ നടത്തിയ പരിപാടിയില്‍ രൂപതാ കൂരിയാ വൈദികരും നെടുങ്ങാട് റീജിയനിലെ വൈദികരും പങ്കെടുത്തു. 1996 നവംബര്‍ ഒന്നിനാണ് വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ നെയ്യാറ്റിന്‍കര രൂപത സ്ഥാപിച്ചത്. തുടര്‍ന്ന് പ്രഥമ മെത്രാനായി ഡോ.വിന്‍സെന്റ് സാമുവലിനെ നിയമിച്ചു.

നെടുമങ്ങാട് റീജിയന്‍ കോ ഓഡിനേറ്റര്‍ മോണ്‍. റൂഫസ് പയസലിന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ നെയ്യാറ്റിന്‍കര രൂപത വികാരി ജനറാള്‍ മോണ്‍. ജി.ക്രിസ്തുദാസ്, രൂപതാ ശുശ്രൂഷ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വി.പി. ജോസ്, കാട്ടാക്കട റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍, നെയ്യാറ്റിന്‍കര റീജിയന്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍. സെല്‍വരാജന്‍, രൂപത ചാന്‍സലര്‍ ഡോ.ജോസ്‌റാഫേല്‍, ഫൊറോന വികാരിമാരായ ഫാ.ജോസഫ് അഗസ്റ്റിന്‍, ഫാ.ജോസഫ് അനില്‍, ഫാ.റോബര്‍ട്ട് വിന്‍സെന്റ്, ഫാ.എസ് എം അനില്‍കുമാര്‍, കാര്‍മല്‍ഗിരി സെമിനാരി പ്രൊഫസര്‍ ഡോ.ആര്‍. ബി ഗ്രിഗറി , രൂപതാ ഫിനാന്‍സ് ഓഫീസര്‍ ഫാ.സാബുവര്‍ഗീസ്, കെആര്‍എല്‍സിസി അല്‍മായ കമ്മീഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, തോമസ് കെ. സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »