India - 2024

സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത് മലങ്കര കത്തോലിക്ക സഭ

പ്രവാചക ശബ്ദം 04-11-2020 - Wednesday

തിരുവനന്തപുരം: സംവരണം ഇല്ലാതിരുന്നവരും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ഉദ്യോഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 2020 ഒക്ടോബര്‍ 23 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തലത്തില്‍ കേരള സര്‍ക്കാര്‍ സംവരണം അനുവദിച്ച് വിജ്ഞാപനം പുറപ്പെടുവിച്ച നടപടിയെ മലങ്കര കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനമായ എംസിഎ സഭാതല സമിതി സ്വാഗതം ചെയ്തു.

ഈ വിജ്ഞാപനത്തിലൂടെ അവഗണിക്കപ്പെട്ടിരുന്നവര്‍ക്ക് നീതി ലഭിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. സഭാതല എംസിഎ മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ സിബിസിഐ വൈസ് പ്രസിഡന്റും മലങ്കര കത്തോലിക്ക സഭയുടെ അല്മായ കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് ഡോ. ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്തു. എംസിഎ സഭാതല സമിതി പ്രസിഡന്റ് വി.പി. മത്തായി അധ്യക്ഷതവഹിച്ചു. എംസിഎ ആത്മീയ ഉപദേഷ്ടാവ് ഫാ. ജോണ്‍ അരീക്കല്‍, ജനറല്‍ സെക്രട്ടറി ചെറിയാന്‍ ചെന്നീര്‍ക്കര, ട്രഷറര്‍ ബാബു കെ. അന്പലത്തുംകാല എന്നിവര്‍ പ്രസംഗിച്ചു.


Related Articles »