India - 2025
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് കത്തോലിക്ക കോണ്‍ഗ്രസും കെആര്‍എല്‍സിസിയും
06-11-2020 - Friday
കൊച്ചി: ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ച കേരള സര്‍ക്കാര്‍ തീരുമാനം കത്തോലിക്ക കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സംസ്ഥാനത്തെമ്പാടുമുള്ള ക്രിസ്തീയ സമൂഹങ്ങളുടെ എല്ലാ തലങ്ങളിലുമുള്ള പിന്നാക്കാവസ്ഥകളും പ്രതിസന്ധികളും പരിഹരിക്കുന്നതിനുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അഭിപ്രായപ്പെട്ടു. ക്രൈസ്തവ വിഭാഗത്തിന്റെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിച്ചു കമ്മീഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തര യോഗം ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഗ്‌ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹികളുടെ അടിയന്തര യോഗം ബിഷപ്പ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ കെആര്‍എല്‍സിസി സ്വാഗതം ചെയ്തു. വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള പഠനം ക്രൈസ്തവ സമൂഹത്തിന്റെ സാമൂഹിക അവശതകള്‍ പുറത്തുകൊണ്ടുവരും. ക്രൈസ്തവരെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന കെആര്‍എല്‍സിസിയുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിലും വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജും സംസ്ഥാന സര്‍ക്കാരിനു നന്ദി പറഞ്ഞു.